sindhu
സിന്ധുലോജു

ചാലക്കുടി: നഗരസഭയുടെ വൈസ് ചെയർപേഴ്‌സണായി സിന്ധു ലോജുവിനെ തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ ബിജി സദാനന്ദന് രണ്ടു വോട്ടുകൾ അധികം ലഭിച്ചത്. യു.ഡി.എഫിന് നാണക്കേടായി. എം.എം.അനിൽകുമാർ,സൂസി സുനിൽ എന്നിവരുടെ വോട്ടുകളാണ് സ്വന്തം മുന്നണി സ്ഥാനാർത്ഥിക്ക് ചെയ്യാതെ പോയത്. അബദ്ധം പിണഞ്ഞതാണെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കി.ആലീസ് ഷിബുവാണ് സിന്ധു ലോജുവിന്റെ പേര് നിർദ്ദേശിച്ചത്. ബെറ്റി വർഗീസ് പന്താങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചത് സി.എസ്.സുരേഷും പിന്താങ്ങിയത് ബിന്ദു ശശികുമാറുമായിരുന്നു.