കൊടുങ്ങല്ലർ: മേത്തല എൽതുരുത്ത് ശ്രീവിദ്യാ പ്രകാശിനിസഭ വക ശ്രീനാരായണ വിലാസം സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.നിർവഹിച്ചു. സർക്കാർ ചലഞ്ച് ഫണ്ട് ഉൾപ്പെടെ 80 ലക്ഷം രൂപ മുതൽമുടക്കിൽ 12 മുറികളുള്ള ഇരുനിലകെട്ടിടമാണ് നിർമ്മിക്കുന്നത്. സഭാ പ്രസിഡന്റ് പ്രൊഫ.കെ.കെ.രവി അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ.എം.വി.ദിനകരൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.എസ്.സുവിന്ദ്, സഭാ സെക്രട്ടറി പി.പി. ജ്യോതിർമയൻ, പി.ടി.എ പ്രസിഡന്റ് കെ.എം.ഹാഷിക്ക് തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ മാനേജർ പ്രൊഫ.സി.ജി. ചെന്താമരാക്ഷൻ സ്വാഗതവും പി.കെ.അഞ്ജുകുമാർ നന്ദിയും പറഞ്ഞു.