thee-vech-nashipicha-vaha
തീവെച്ച് നശിപ്പിച്ച ഇരുചക്രവാഹനം

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ വീണ്ടും അക്രമം. ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടറുകൾ തീവെച്ചു നശിപ്പിച്ചു. ചുള്ളി പറമ്പിൽ മഹേഷിന്റെ രണ്ട് ആക്ടീവ സ്കൂട്ടറുകളാണ് കത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീയാളുന്നതു കണ്ട അയൽവാസികൾ മഹേഷിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മുറ്റത്ത് വെച്ചിരുന്ന സ്കൂട്ടറുകൾ അൽപം ദൂരെ കൊണ്ടുപോയി വെച്ചാണ് തീയിട്ടത്. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് മഹേഷ് പറഞ്ഞു. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞദിവസം സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എ അനിൽകുമാറിന്റെയും സഹോദരിയുടെയും വീടുകൾക്കും വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നിരുന്നു.