തൃശൂർ: നവകേരള വികസനത്തിന്റെ രണ്ടാംഘട്ടത്തിനുള്ള മാർഗനിർദേശങ്ങൾ തേടുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരളപര്യടനം ഇന്ന് ‌ ജില്ലയിൽ. രാവിലെ 10.30ന്‌ തൃശൂർ ദാസ്‌ കോണ്ടിനെന്റലിലാണ്‌ കൂടിക്കാഴ്‌ച. രാഷ്‌ട്രീയ-സാമൂഹ്യ-മത-സാംസ്‌കാരിക-വാണിജ്യ-വ്യവസായരംഗത്തെ പ്രമുഖരും ആരോഗ്യവിദ്യാഭ്യാസരംഗത്തെ പ്രമുഖരും മുഖ്യമന്ത്രിയുമായി സംവദിക്കും. നേരത്തേ നവകേരള മാർച്ചിനോടനുബന്ധിച്ചും പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖരുമായി ചർച്ച നടത്തിയിരുന്നു. .