minister
കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദാസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുന്നു. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, എ.സി മൊയ്തീൻ, സി.രവീന്ദ്രനാഥ് ചീഫ് വിപ്പ് കെ.രാജൻ തുടങ്ങിയവർ സമീപം

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി നടന്ന സംവാദത്തിൽ തൃശൂരിന്റെ പ്രതീക്ഷകളും ആശങ്കകളും അവതരിപ്പിച്ച് പ്രമുഖർ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുടെ അടിത്തറയാക്കാൻ ലക്ഷ്യമിട്ട് തൃശൂർ ദാസ് കോൺഡിനെണ്ടലിൽ ക്ഷണിക്കപ്പെട്ട സദസുമായി നടത്തിയ സംവാദത്തിൽ മുഖ്യമന്ത്രി ഇടതു മുന്നണിയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ, വ്യാപാര മേഖലകൾ, ഗതാഗത പ്രശ്‌നം, ആരോഗ്യ രംഗത്തെ പോരായ്മകൾ തുടങ്ങി വിവിധ മേഖലിലെ പ്രശ്‌നങ്ങളും അതോടൊപ്പം നടപ്പിലാക്കിയ പ്രവർത്തനങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മാർ അപ്രേം, സാഹിത്യ അക്കാമഡമി പ്രസിഡന്റ് വൈശാഖൻ, സുന്നി കാന്തപുരം വിഭാഗത്തെ പ്രതിനിധികരിച്ച് കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഫസിൽ തങ്ങൾ, സംവിധായകൻ സത്യൻ അന്തിക്കാട്, ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് കെ.ആർ.വിജയകുമാർ, ,ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ.ജൂലിയൻ സി.എം.ഐ, ഡോ.അബ്ദുൾ അസീസ്, ഡോ.രാമനാഥൻ, ഷീബ അമീർ, എം.എം.വർഗ്ഗീസ്,കെ.കെ.വത്സരാജ് എന്നിവർ സംസാരിച്ചു.


പ്രാധന നിർദ്ദേശങ്ങൾ

തൃശൂർ നിവാസികളുടെ രണ്ട് ഗതാഗത തടസങ്ങളായ കുതിരാന്റെ തുരങ്കവും മറ്റൊന്ന് പാലിയേക്കര ടോൾപ്ലാസയുമാണെന്ന് മാർ മിലിത്തിയോസ് പറഞ്ഞു. ഇത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതകൾ ഏറെയാണ്.-മാർ മിലിത്തിയോസ്

സ്‌കൂൾ തലങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്താൻ സാധിക്കുന്നുണ്ട്. അത് കേളേജുകളിലേക്കും മറ്റ് വിദ്യാഭ്യാസ മേഖലകളിലേക്കും വ്യാപിക്കാൻ വേണ്ട നടപടികൾ വേണം.-പി.ചിത്രൻ നമ്പൂതിരിപ്പാട്

തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്കുണ്ടായ നിയന്ത്രണം വാദ്യസംഘ കലകളെ പ്രതികൂലമായി ബാധിച്ച വിഷയം പെരുവനം കുട്ടൻമാരാർ അവതരിപ്പിച്ചു. കലാകാരൻമാർക്ക് മാത്രമല്ല സംഘവാദ്യകലകളുടെ അതിജീവിനത്തിന് തന്നെ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരുകയാണ്.-പെരുവനം കുട്ടൻ മാരാർ

ആയൂർവേദ രംഗത്ത് ഗവേഷണ കേന്ദ്രങ്ങൾ വേണമെന്ന് ഡോ.രാമനാഥനും ഉണ്ണിമൂസും അഭിപ്രായപ്പെട്ടു. ആയൂർവേദ രംഗത്തെ പരമാവധി പ്രയോജനപ്പെടുത്താൻ പദ്ധതികൾ വേണം-ഡോ.രാമനാഥൻ

വ്യപാര -വ്യവസായ മേഖല ഏറെ ബാധിക്കുന്നതാണ് പകൽ സമയങ്ങളിലെ ടാറിംഗ്. ഇത് രാത്രികാലങ്ങളാക്കിയാൽ ഏറെ പ്രയോജനപ്പെടും. ഗതാഗത കുരുക്കിനും പരിഹാരം കാണാൻ സാധിക്കും
-ജലീൽ, വ്യവസായ പ്രമുഖൻ,ഡോ.അബ്ദൂൾ അസീസ്
സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതികളുടെ ആമൂകൂല്യങ്ങൾ ഇടത്തരക്കാർക്ക് ലഭിക്കുന്നില്ല. ചികിത്സ രംഗത്തെ ഇത്തരം പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്താനുള്ള പരിശ്രമം ഉണ്ടാകണം

വ്യാവസക സംഭരകരെ പലരും ഇപ്പോഴും അംഗീകരിക്കുന്നില്ല. ഇവർ പ്രോത്സാഹനം നൽക്കുന്ന തരത്തിൽ അവാർഡുകൾ ഏർപ്പെടുത്താൻ തയ്യാറാകണമെന്ന്-പോൾ തോമസ് ഇസാഫ് സി.ഇ.ഒ

എല്ലാ വർഷം തൃശൂർ പൂരം സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ മറികടന്നാണ് മുന്നോട്ട് പോകുന്നത്. സുഗമമായ നടത്തിപ്പിന് നിയമനിർമ്മാണം നടത്തണം-ദേവസ്വം

കെട്ടിട നികുതി, വാടക പ്രശ്‌നം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ വ്യാപാര മേഖലിൽ നില നിൽക്കുന്നുണ്ട്. ഇത് പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്.-എം.ആർ.വിനോദ് കുമാർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി)

നിർദേശങ്ങൾ സമഗ്രം, പഠിക്കുമെന്ന് മുഖ്യമന്ത്രി

ഭാവികേരളം നിർദേശങ്ങൾ സമഗ്രം, പഠിക്കുമെന്ന് മുഖ്യമന്ത്രി. കേരള പര്യടനത്തിന്റെ ഭാഗമായി നടന്ന പ്രമുഖരുമായി നടത്തിയ സംവാദത്തിൽ പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലെ യാത്രാപ്രശ്‌നത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്നും കലാസംസ്‌കാരിക രംഗത്ത് വികസന തുടർച്ചകളുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും കളക്ടറേറ്റുകളിൽ ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം പരിഗണിക്കും. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ന്യൂനപക്ഷ ക്ഷേമസെല്ലിന്റെ പ്രവർത്തനം മികവുറ്റതാക്കുമെന്നും കേരളത്തിൽ അറബിക് സർവകലാശാലാ രൂപീകരണത്തിനുള്ള സാധ്യത ആരായുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.