തൃപ്രയാർ: വലപ്പാട് മുൻ ഗ്രാമപഞ്ചായത്തംഗം കൃഷ്ണവേണി പ്രമോദ്, കിസാൻസഭ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.എ. സലീം എന്നിവർ സി.പി.ഐയിൽ നിന്ന് രാജിവെച്ചു. ഒന്നര പതിറ്റാണ്ടുകാലത്തെ സി.പി.ഐ ബന്ധം അവസാനിപ്പിക്കുന്നതായി ഇരുവരും രാജിക്കത്തിൽ പറയുന്നു. നാട്ടിക നിയോജകമണ്ഡലത്തിലെ മൂന്ന് തീരദേശ പഞ്ചായത്തുകളിൽ മത്സരിച്ച സി.പി.ഐ സ്ഥാനാർതഥികൾ ദയനീയമായി പരാജയപ്പെട്ടു.പരാജയങ്ങൾക്ക് കാരണം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ഏകപക്ഷീയമായ സ്ഥാനാർത്ഥി നിർണയമാണെന്ന് രാജിക്കത്തിൽ പറയുന്നു.