mmmm
വെള്ളക്കെട്ട് ഒഴിവാക്കുവാൻ വെട്ടിപൊള്ളിച്ച മണലൂർ പഞ്ചായത്ത് റോഡ് മാസങ്ങൾ പിന്നിട്ടിട്ടും പൂർവ്വസ്ഥിതിയിലാക്കാതെ കിടക്കുന്ന റോഡ്

കാഞ്ഞാണി: വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി പഞ്ചായത്ത് റോഡ് വെട്ടിപൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിലാക്കാതെ മണലൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുടരുന്നു.കഴിഞ്ഞ മഴയിൽ താഴ്ന്ന പ്രദേശങ്ങളായ 12,13വാർഡുകളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചാത്തം കുളങ്ങര പാടശേഖരത്തിലൂടെ കടന്നു പോകുന്നതും മണലൂരിനേയും കാരമുക്കിനേയും ബന്ധിപ്പിക്കുന്ന ചിറകാപ്പ് റോഡാണ് വെട്ടിപൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിയിലാക്കാതെ അധികൃതരുടെ അനാസ്ഥമൂലം നാട്ടുക്കാർ യാത്ര ദുരിതത്തിലായത്. മാസങ്ങളായി വാഹനങ്ങൾ കൊണ്ടുപോകുവാനോ, കാൽനടയായി പോകുവാനോ കഴിയാത്താവസ്ഥായാണുണ്ടായിരുന്നത്.എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ നടന്നുപോകുവാൻ മാത്രം ഒരു സൈഡ് മണ്ണിട്ട് നികത്തിയെങ്കിലും വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.ഇതുമൂലം അസുഖം വന്നാൽ പോലും വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ കഴിയാത്ത സ്ഥിതിയാണ്.

അശാസ്ത്രീയമായ രീതിയിൽ റോഡും പാലവും നിർമ്മിച്ചതാണ് വെള്ളക്കെട്ട് ഒഴിവാക്കുവാൻ റോഡ് വെട്ടിപൊളിക്കേണ്ടി വന്നത്. വെള്ളക്കെട്ട് ഒഴിവാക്കുവാൻ റോഡ് വെട്ടിപൊളിച്ചെങ്കിലും പൂർവ്വസ്ഥിതിയിലാക്കുവാൻ മുൻഭരണസമിതി നടപടി സ്വീകരിക്കാത്തതുമാണ് ഇതിനുകാരണം.നിലവിലുള്ള പാലം വീതി കൂട്ടി നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകുവെന്നാണ് നാട്ടുക്കാർ പറയുന്നത്.പാലം വീതികൂട്ടി റോഡ് പൂർവ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നെങ്കിലും മുൻഭരണസമിതി കയ്യൊഴിയുകയാണുണ്ടായത്.

ഫണ്ടില്ലെങ്കിൽ മറ്റു വഴി സമീപിക്കും
പാലം വീതികൂട്ടി റോഡ് പൂർവസ്ഥിയിലാക്കണമെന്നാണ് ജനാഭിപ്രായം.അതനുസരിച്ച് പഞ്ചായത്തിന് ഫണ്ടില്ലെങ്കിൽ ബ്ലോക്ക്പഞ്ചായത്തിനെയോ ജില്ലാപഞ്ചായത്തിനെയോ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബിന്ദുസതിശൻ, 12-ാം വാർഡ് മെമ്പർ

അടിയന്തിരപരിഹാരം കണ്ടെത്തണം

മാസങ്ങൾ പിന്നിട്ടിട്ടും വെട്ടിപൊള്ളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാതെ മുൻ ഭരണസമിതി ജനങ്ങളെ ദുരിതാത്തിലാക്കിയിരിക്കുകയാണ്.ഇതിനൊരു അടിയന്തിരപരിഹാരം കണ്ടെത്തണം.

ശിവരാമൻ കണിയാംപറമ്പിൽ,ഗ്രാമവികസനസമിതി