ചാഴൂർ: ചാഴൂരിൽ സി.പി.ഐയുടെ മുതിർന്ന നേതാവ് കെ.വി. ഇന്ദുലാൽ പ്രസിഡന്റാവും. 18 അംഗ ഗ്രാമപഞ്ചായത്തിൽ 15 സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. സി.പി.ഐ എട്ടും സി.പി.എം ഏഴും സീറ്റുകൾ നേടി. മുന്നണി ധാരണയനുസരിച്ച് ആദ്യടേമിൽ പ്രസിഡന്റുസ്ഥാനം സി.പി.ഐക്കാണ്. വൈസ് പ്രസിഡന്റുസ്ഥാനം സി.പി.എമ്മിനാണ്. പ്രസിഡന്റുസ്ഥാനത്തെച്ചൊല്ലി സി.പി.ഐയിൽ തർക്കമുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഐകകണ്ഠ്യേനയായിരുന്നു തീരുമാനമെന്നും എൽ.ഡി.എഫ് നാട്ടിക മണ്ഡലം കൺവീനറും സി.പി.ഐ നേതാവുമായ കെ.എം. ജയദേവൻ പറഞ്ഞു.