തൃശൂർ: ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാരെ ഇന്ന് തിരഞ്ഞെടുക്കും. ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും. ഭൂരിഭാഗം സ്ഥലങ്ങളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ആരാകണമെന്നത് സംബന്ധിച്ച് മുന്നണികളിൽ ധാരണയായിട്ടുണ്ട്.