ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീമഹാവിഷ്ണു ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് തുടക്കം. മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, മഹാദേവനും പാർവതി ദേവിക്കും പട്ടുംതാലി സമർപ്പണം, പാതിരാപൂജ, ചുറ്റുവിളക്ക് , നിറമാല എന്നിവ നടന്നു. ചടങ്ങുകൾക്ക് മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. എമ്പ്രാന്തിരിമാരായ ആദിത്യൻ, ജയൻ, നാഗരാജ ഗോറെ, വെങ്കിട്ടരമണൻ എന്നിവർ സഹകാർമ്മികരായി. ഇന്ന് രാവിലെ വിശേഷാൽ അഭിഷേകം, ഉമാമഹേശ്വര പൂജ എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം.