തൃശൂർ: അമല ആശുപത്രി മുതൽ ആമ്പലൂർ ടോൾപ്ലാസക്കപ്പുറത്ത് വന്നുചേരുന്ന ബൈപ്പാസ് റോഡ് നിർമ്മിക്കണമെന്ന് എൽ.ജെ.ഡി മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നതിന് ഒരു പഠനബോർഡിനെ ചുമതലപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കുറുകേ മലേഷ്യൻ മോഡലിൽ 'റോപ്പ്കാർ ' പദ്ധതി കൊണ്ടുവരണം.സംസ്ഥാന അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ സർക്കാർ വിശാലമായ അതിഥിമന്ദിരം നിർമ്മിക്കണം. 60 വയസ് തികഞ്ഞ മെച്ചപ്പെട്ട വരുമാനം ഇല്ലാത്തവർക്ക് 2500 രൂപ പെൻഷൻ നൽകണമെന്നും യൂജിൻ മൊറേലി നൽകിയ നിവേദനത്തിൽ പറയുന്നു.