 
തൃശൂർ: തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥാനം സി.പി.എം ഏറ്റെടുത്തു. എൽ.ഡി.എഫിലെ കീഴ്‌വഴക്കമനുസരിച്ച് ഭരണത്തിന്റെ ആദ്യ രണ്ട് വർഷം സി.പി.ഐയും അടുത്ത മൂന്ന് വർഷം സി.പി.എമ്മുമാണ് കയ്യാളിയിരുന്നത്.എന്നാൽ ഇത്തവണ ആദ്യ മൂന്ന് വർഷം സി.പി.എം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തിൻ ആദ്യ ഊഴം തങ്ങൾക്ക് വേണമെന്ന ആവശ്യം സി.പി.ഐ എൽ.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനതലത്തിലുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ തൃശൂർ സി.പി.എമ്മിന് വിട്ടു നൽകുകയായിരുന്നു എന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്. കൊല്ലം, ഇടുക്കി ജില്ലകളിൽ ഇത്തവണ ആദ്യ ഊഴം തങ്ങൾക്കാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. ഇതിനിടെ കോർപറേഷനിൽ മേയർ സ്ഥാനം കോൺഗ്രസ് വിമതന് വിട്ടു നൽകേണ്ടി വന്നതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി സി.പി.എം പിടിമുറുക്കുകയായിരുന്നു. കോർപറേഷനിൽ സി.പി.ഐക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി മേയർ സ്ഥാനവും സി.പി.എം ഏറ്റെടുത്തിരുന്നു. പകരം പാർലിമെന്ററി പാർട്ടി ലീഡർ സ്ഥാനം നൽകി അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു.
ആളൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ഇദ്ദേഹം മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. കർഷക സംഘത്തിന്റെ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അദ്ദേഹം പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. പൊയ്യ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പൊയ്യ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ കർഷക പ്രതിനിധി കൂടിയാണ് അദ്ദേഹം. ആനിയാണ് ഭാര്യ. ഡാർഷിൻ, ഫെളെമിൻ എന്നിവരാണ് മക്കൾ.