കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കോട്ടപ്പുറം ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ കൗൺസിലർ ഷിബുല കുമാർ ഉദ്ഘാടനം ചെയ്തു.എം.കെ തിലകൻ മുഖ്യ പ്രഭാഷണം നടത്തി.കെ.എൻ പ്രകാശൻ, മോഹൻതറയിൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ ഡിൽഷൻ കൊട്ടേക്കാട്ട് വരണാധികാരിയായിരുന്നു.ഭാരവാഹികളായി മോഹനൻ തറയിൽ (പ്രസിഡന്റ്), വി.കെ സജീവൻ (വൈസ് പ്രസിഡന്റ്) കെ.എൻ രഘു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.