1
ബി.ജെ.പി.വSക്കാഞ്ചേരി നിയോജക മണ്ഡലം പ്രവർത്തന സംഗമം അഡ്വ.പി.നിവേദിത ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നേറ്റം തടയാൻ പല പ്രധാന കേന്ദ്രങ്ങളിലും ഇടതു വലത് നേതാക്കൾ രഹസ്യമായി സഖ്യത്തിലേർപ്പെട്ടുവെന്ന് ബി.ജെ.പി മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. നിവേദിത പറഞ്ഞു. വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിവേദിത. പല വാർഡുകളിലും എൻ.ഡി.എ രണ്ടാംസ്ഥാനത്തെത്തിയത് മാറ്റത്തിന്റെ തുടക്കമാണ്. നാടിന്റെ സമഗ്രമാറ്റത്തിനായി കേരളം കാത്തിരിക്കുന്നത് താമരക്കാലത്തെയാണ്. പാവങ്ങളുടെ പേരിൽ മാറിമാറി അധികാരത്തിലേറുന്ന ഇടത് വലത് മുന്നണികളുടെ കപടമുഖങ്ങൾ തുറന്നുകാട്ടാൻ ബി.ജെ.പിക്കുമാത്രമേ കഴിയുകയുള്ളുവെന്നും അവർ പറഞ്ഞു. കേരളവർമ്മ വായനശാല ഹാളിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ഉല്ലാസ്ബാബു, ഋഷിപല്പു, പി.ജി. രവീന്ദ്രൻ, ഐ.എൻ. രാജേഷ്, എ.ബി. വിജീഷ്, എസ്. രാജു, കെ.വി. നന്ദകുമാർ, ശ്രീദാസ് വിളമ്പത്ത്, അരുന്ധതി, ഭാഗ്യലക്ഷ്മി ഭാഗ്യനാഥ്, രാജേഷ് പോട്ടൊർ, മിനിൽകുമാർ, സുജയ്സേനൻ, കെ ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.