കൊടുങ്ങല്ലൂർ: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കൊടുങ്ങല്ലൂർ യൂണിയൻ പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഖജാൻജി കുമാരൻ ഇളംതുരുത്തി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വിജയകുമാർ കളത്തിത്തറ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഖജാൻജി അജിത കൃഷ്ണൻ, രാജീവൻ ഇളംതുരുത്തി, അജിത സതീശൻ എന്നിവർ സംസാരിച്ചു.