sajeevan
സജീവന്‌

ഇരിങ്ങാലക്കുട: കാട്ടൂരിൽ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ പ്രതി അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതിയായ താണിശേരി കല്ലന്തറയിൽ കണ്ണമ്പുള്ളി വീട്ടിൽ ഓലപ്പീപ്പി എന്നപേരുള്ള സജീവനെയാണ് (40) കാട്ടൂർ എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. പൊലീസുകാരായ താജുദ്ദീൻ, തുളസി കൃഷ്ണദാസ്, നിഖിൽജോൺ, അബിൻ വർഗീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.