rejila
നീർമാതള പുരസ്‌കാരം കവയിത്രി റെജില ഷെറിൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.

ഇരിങ്ങാലക്കുട: തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മാധവിക്കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്‌കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയിത്രി റെജില ഷെറിൻ തിരുവനന്തപുരം ബി.ഹബ്ബ് ഓഡിറ്റോറിയത്തിൽ വച്ച്‌ (യു.എ.ഖാദർ നഗർ) നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽനിന്ന് ഏറ്റുവാങ്ങി. കർദിനാൾ ബസേലിയസ് ക്ലീമിസ് കതോലിക്ക ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി.സി. കബീർ, വയലാർ അവാർഡ്‌ ജേതാവ് വി.ജെ. ജെയിംസ്, പള്ളിയറ ശ്രീധരൻ, കെ.ദേവകി എന്നിവർ സന്നിഹിതരായിരുന്നു.റെജില ഷെറിന്റെ ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പു.ക.സ ജില്ലാ കമ്മിറ്റി അംഗവും സാംസ്‌കാരിക പ്രവർത്തകനുമായ ഷെറിൻ അഹമ്മദിന്റെ ഭാര്യയാണ്.