കാറളം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ കൂർക്കകൃഷി വിളവെടുത്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ നിർവഹിച്ചു.ലോക്കൽ സെക്രട്ടറി കെ.എസ്. ബൈജു, ലോക്കൽ കമ്മിറ്റി അംഗം റഷീദ് കാറളം, ബ്രാഞ്ച് സെക്രട്ടറി ടി.എസ്. ശരത്ത് എന്നിവർ സംസാരിച്ചു.