പുല്ലൂർ: സെന്റ്‌ സേവ്യേഴ്‌സ് ഇടവകയിൽ തിരുനാളിന് ഇന്ന് വൈകിട്ട് 5ന് ഫാ. യേശുദാസ് കൊടകരക്കാരൻ കൊടിയേറ്റും. ദിവ്യബലിക്കുംനൊവേനക്കും പാവറട്ടി സെന്റ്‌തോമസ് മൊണാസ്ട്രി പ്രിയോർ ഫാ. ആന്റണി വേലത്തിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ജനുവരി 1ന് വൈകിട്ട് 5ന് നൊവേന, ദിവ്യബലി തുടർന്ന് ഇല്യുമേനഷൻ സിച്ച് ഓൺകർമ്മം ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ.നെവിൻ ഓട്ടോക്കാരൻ നിർവഹിക്കും. 2ന് രാവിലെ 6.30ന് ഫാ.ഡോ. ആന്റു ആലപ്പാടൻ മുഖ്യകാർമ്മികത്വം വഹിക്കും. 3ന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.യേശുദാസ് കൊടകരക്കാരൻ മുഖ്യകാർമ്മികത്വം വഹിക്കും. 10ന് പ്രസുദേന്തിവാഴ്ച, ദിവ്യബലിക്ക് ഫാ.ഡിനു മാടമ്പി മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ഏലിയാസ് തെക്കേമുണ്ടക്കപടവിൽ തിരുനാൾ സന്ദേശം നൽകും.10ന് എട്ടാമിട ദിനത്തിൽ രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലിക്കും പ്രദിക്ഷണത്തിനും ഫാ.ഡോ. വിൽസൻ കോക്കട്ട് മുഖ്യകാർമ്മികത്വം വഹിക്കും.വികാരി ഫാ. യേശുദാസ് കൊടകരക്കാരൻ, അസി. വികാരി ഫാ. ജിതിൻജോസ് കാളൻ , ജനറൽ കൺവീനറും ട്രസ്റ്റിയുമായ റോയ് അരിമ്പുപറമ്പിൽ, ട്രസ്റ്റിമാരായ എ. വിജോസ് ആളൂക്കാരൻ,ജോർജ് തൊടുപറമ്പിൽ,ജോയിന്റ് കൺവീനർ ജോണി താക്കോൽക്കാരൻ എന്നിവർ നേതൃത്വം നൽകും.