 
വടക്കാഞ്ചേരി: ഇടത് ആശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ ഭരണ സമിതി അംഗങ്ങൾക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം.ആർ. സോമനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ.ബിജു, പി.എൻ. സുരേന്ദ്രൻ, ഷീല മോഹൻ എന്നിവർ പ്രസംഗിച്ചു.