 
കൊടുങ്ങല്ലൂർ: ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി തോപ്പുംപടി സ്വദേശി കണ്ടക്കാപ്പിള്ളി സനോജ് (26), തൊടുപുഴ മുട്ടം സ്വദേശി പുത്തൻപുരയ്ക്കൽ മുനീർ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തീരദേശമായ അഴീക്കോട്, എറിയാട്, കാര എന്നിവടങ്ങളിൽ വിൽക്കുന്നതിനുവേണ്ടി ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു. സനോജ് ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ്.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ. ബൈജു എന്നിവരടങ്ങുന്ന സംഘം ചന്തപ്പുരയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ ബി
 
ജു, ഫൈസൽ, ദിലീപ്, പ്രദീഷ്, റിയാസുദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. തീരദേശ മേഖലകളിലെ ഇവരുടെ വിതരണക്കാരെപ്പറ്റിയും അന്വേഷണംതുടങ്ങി.