പുതുക്കാട്: പാലിയേക്കര ടോളിൽ തദ്ദേശീയർക്ക് അനുവദിച്ചിട്ടുള്ള സൗജന്യപാസ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിരാശാജനകമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.ഈ വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രിമാർക്ക് പരാതി സമർപ്പിച്ചിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി തീർപ്പുണ്ടാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഈ വിഷയത്തെക്കുറിച്ച് പറയാൻ കഴിയില്ലെന്നും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് പറയാമെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി വേദനയുണ്ടാക്കുന്നതാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. ജനുവരി ഒന്നിന് മുൻപ് തീരുമാനം ഉണ്ടായില്ലെങ്കിൽ ലഭിക്കുന്ന സൗജന്യം നഷ്ടമാകും.