കൊടുങ്ങല്ലൂർ: എക്സൈസ് ഉന്നത ഉദ്യോഗസ്ഥനുപോലും സ്വതന്ത്രമായി നാട്ടിൽ സഞ്ചരിക്കാൻ കഴിയാത്ത വിധം ലഹരി മയക്കുമരുന്ന് മാഫിയ കൊടുങ്ങല്ലൂരിൽ പിടിമുറുക്കുന്നത് അധികാരികളുടെ നടപടികളുടെ പോരായ്മ വ്യക്തമാക്കുന്നതായി ബി.ജെ.പി മണ്ഡലം കമ്മിറ്റിയോഗം കുറ്റപ്പെടുത്തി. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ് ,അഡ്വ. വെങ്കിടേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.