കൊടുങ്ങല്ലൂർ: കൊവിഡ് ബാധിതയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഷിനിജ ടീച്ചർ സ്വയം നിരീക്ഷണത്തിൽ പോയി. നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് നടന്ന സ്വീകരണ ചടങ്ങിൽ ചെയർപേഴ്സൺ പങ്കെടുത്തിരുന്നു. ചടങ്ങിലുണ്ടായിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഷിനിജ ടീച്ചർ സ്വയം നിരീക്ഷണത്തിൽ പോയത്. ചെയർപേഴ്സണായി സ്ഥാനമേറ്റ ദിവസം തന്നെയാണ് ഇവർ ക്വാന്റൈനിൽ പ്രവേശിച്ചത്.