വെള്ളാങ്ങല്ലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ഐ.എൻ.ടി.യു.സി മുൻ മണ്ഡലം പ്രസിഡന്റ്‌ പി.ജെ. സ്റ്റാൻലിയെ ഡി.സി.സി പ്രസിഡന്റ് എം പി വിൻസെൻ്റ് പാർട്ടിയിൽനിന്ന് പുറത്താക്കി. ആന്റണി പയ്യപ്പിള്ളിയെ അച്ചടക്കം ലംഘിച്ചതിന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കംചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാപ്പച്ചൻ താക്കോൽക്കാരന് കാരണംകാണിക്കൽ നോട്ടീസയച്ചു.