sheena-
Sheena

തൃശൂർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് അമ്മാടം ഡിവിഷനിൽ നിന്ന് വിജയിച്ച ഷീന പറയങ്ങാട്ടിലിനെ മത്സരിപ്പിക്കാൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 2000 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ താന്ന്യം ഗ്രാമപ്പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 2005 ലും തിരഞ്ഞെടുക്കപ്പെടുകയും വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.നിലവിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ല കൗൺസിൽ അംഗമാണ്. കേരളമഹിളാസംഘം തൃശൂർ ജില്ല പ്രസിഡന്റ്, സംസ്‌ഥാന കമ്മിറ്റി അംഗം എന്ന നിലയിലും പ്രവർത്തിക്കുന്നു. തൃപ്രയാർ കിഴക്കേനടയിൽ ഒരു എൻജിനീയറിംഗ് ജില്ല കമ്മിറ്റി അംഗവും നാട്ടിക ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് .ഭർത്താവ് ചന്ദ്രസേൻന ൻ .ബിബേന്ദു,അഭിജിത്ത്, അമൃത് എന്നിവർ മക്കളാണ്.പെരിങ്ങോട്ടുകര കിഴക്കുംമുറിയിൽ താമസം.