ഗുരുവായൂർ: വൃദ്ധയുടെ പ്രതിഷേധത്തിന് മുന്നിൽ ഉദ്യോഗസ്ഥർ തോറ്റു. എട്ട് ദിവസമായി മുടങ്ങി കിടന്ന കുടിവെള്ള വിതരണം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു. വീട്ടിൽ എട്ടു ദിവസമായി കുടി വെള്ളം കിട്ടാത്തതിനെ തുർന്ന് ഒരുമനയൂർ അമ്പലത്താഴം പങ്കജം വിലാസിൽ പങ്കജവല്ലിയാണ് വാട്ടർ അതോറ്റി ഓഫീസിൽ എത്തി പ്രതിഷേധിച്ചത്. രാവിലെ വാട്ടർ അതോററ്റി ഓഫീസിൽ എത്തിയ പങ്കജവല്ലി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയായിരുന്നു. കുടിവെള്ളം ലഭ്യമായിട്ടെ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിൽ ഓഫീസ് അങ്കണത്തിൽ കുത്തിയിരിക്കുകയായിരുന്നു ഇവർ. കിടക്കാൻ പായയുമായിട്ടാണ് ഇവർ എത്തിയിരുന്നത്. 2021 വരെയുള്ള കുടിവെള്ള ചാർജ് മുൻകൂറായി ഇവർ അടച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ കുടിവെള്ള വിതരണം പുനസ്ഥാപിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്