elephant
കൊന്നക്കുഴിയി കാട്ടാനകൾ വീട്ടുപറമ്പിലെ വാഴകൾ നശിപ്പിച്ച നിലയിൽ

ചാലക്കുടി: കൊന്നക്കുഴിയിൽ വീണ്ടും കാട്ടാനകളിറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. നാല് വീട്ടുകാരുടെ പറമ്പുകളിലെത്തിയ ആനകൾ വാഴകൾ, കവുങ്ങ്, റബർ എന്നിവയും നശിപ്പിച്ചു. തയ്യിൽ വീട്ടിൽ രാജൻ, ശ്രീനിവാസൻ, പുരുഷോത്തമൻ, പാറമേൽ അനിലൻ എന്നിവരുടെ പറമ്പിലായിരുന്നു ആനകളുടെ വിളയാട്ടം. ചൊവ്വാഴ്ച പുലർച്ചെയാണ് മൂന്നു ആനകൾ എത്തിയത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും പിന്നീട് ഇവയെ തുരത്തിയോടിച്ചു. വനപാലകർ കെട്ടിയിരിക്കുന്ന ഫെൻസിംഗ് തകർത്തായിരുന്നു ആനകളുടെ വരവ്. കഴിഞ്ഞമാസവും കൊന്നക്കുഴിയിൽ ആനകൾ ജനവാസകേന്ദ്രത്തിലെത്തി കൃഷി നശിപ്പിച്ചിരുന്നു.