ചാലക്കുടി: കാർഷിക മേഖലയുടെ നടുവൊടിക്കുന്ന നിയമപരിഷ്‌കരണങ്ങൾ പിൻവലിച്ച് കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സാംബവ മഹാസഭ സംസ്ഥാന എക്‌സി.യോഗം ആവശ്യപ്പെട്ടു.കർഷകന്റെ മൂല്യത്തേയും രാജ്യസ്‌നേഹത്തേയും അംഗീകരിക്കാത്ത നിയമനിർമ്മാണങ്ങൾ കൊണ്ടുള്ള ഗുണം വൻകിട സ്വകാര്യ കുത്തകകാർക്ക് മാത്രമാണ്. യോഗം ആരോപിച്ചു. പ്രസിഡന്റ് പി.കെ. ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. ശശി, കെ.പി. ഗോപിനാഥ്, കുന്നത്തൂർ പ്രസന്നകുമാർ, എ.രാമചന്ദ്രൻ, ചന്ദ്രൻ പുതിയേടത്ത്, ടി.ജി. ബാബുരാജ്, എ.സി.ചന്ദ്രൻ, രാജൻ കെ.തിരുവല്ല, പി.കെ. ശിവദാസ്, എ. മുരുകദാസ് എന്നിവർ സംസാരിച്ചു.