k-m-kuruvila-94

കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും മാർത്തോമ്മ സഭാ ഭദ്രാസന കൗൺസിൽ അംഗവുമായ കുരുവിള മാത്യൂസിന്റെ പിതാവും നിരണം സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ നിരണം കുറിച്ചിയേത്ത് കളിയാങ്കൽ കിണറ്റുകര കെ.എം. കുരുവിള (94) നിര്യാതനായി. മാർത്തോമ സഭാ മണ്ഡലാംഗം, നിരണം മാരാമൺ ഭദ്രാസന കൗൺസിൽ അംഗം, സൺഡേ സ്കൂൾ സമാജം ഡിസ്ട്രിക്ട് ഓർഗനൈസർ, മാനേജിംഗ് കമ്മിറ്റി അംഗം, സന്നദ്ധ സുവിശേഷ സംഘം മാനേജിംഗ് കമ്മിറ്റി അംഗം, നിരണം വൈ.എം.സി.എ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 4ന് നിരണം യറുശലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടത്തും. മറ്റുമക്കൾ: സൂസൻ മാത്യൂസ് (ഡോൺ ഇന്റർനാഷണൽ സ്‌കൂൾ കൊച്ചി),​ ജോർജി കുരുവിള (ഹൂസ്റ്റൺ),​ അലക്‌സ് കുരുവിള (അബുദാബി). മരുമക്കൾ: റെയിച്ചൽ എബ്രഹാം (ബാങ്ക് ഒഫ് ബറോഡ എറണാകുളം), ബിനോദ് പി. മാത്യൂസ്,​ സിനി ആൻ കുരുവിള (ഹൂസ്റ്റൺ),​ മേരി കുരുവിള (അബുദാബി).