
കൊടുങ്ങല്ലൂർ: തേവർവട്ടത്ത് നന്ദൻ (85) ന്യൂഡെൽഹിയിലെ ജനക്പുരിയിലുള്ള വസതിയിൽ നിര്യാതനായി. വിദേശകാര്യവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലാൻഡ്, റങ്കൂൺ, ബാങ്കോക്ക്, കറാച്ചി, ചിലി, ജിദ്ദ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് പീടികപ്പറമ്പിൽ ശ്രീദേവിയാണ് ഭാര്യ. മകൾ: ഉഷ (റെയിൽവേ, ന്യൂഡെൽഹി). മരുമകൻ: ഗോപാൽ (ഗൾഫ് എയർ ന്യൂഡെൽഹി).