കൊടുങ്ങല്ലൂർ: നെയ്യാറ്റിൻകര സംഭവത്തിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്ന് ബി ഡി ജെ എസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മൂന്ന് സെന്റുകാർ തീഗോളമാകുമ്പോൾ മുപ്പതേക്കർ കൈയ്യേറിയവരുമായി ആഗോള ചെങ്ങാത്തം കൂടുന്ന രാഷ്ട്രീയ സംസ്കാരം അപകടകരമാണ്. പാവപ്പെട്ടവരും അടിസ്ഥാന വർഗങ്ങളും അവഗണിക്കപ്പെടുന്നതിന്റെ അവസാന ഉദാഹരമാണ് നെയ്യാറ്റിൻകര സംഭവമെന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ബേബിറാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ദിനിൽ മാധവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.രഞ്ജിത് അന്നമനട, പി.ആർ മോഹനൻ, സനീഷ് നാരായണൻ, അജിത കൃഷ്ണൻ,കെ. ഡി വിക്രമാദിത്യൻ, സന്തോഷ് മാള എന്നിവർ സംസാരിച്ചു.