കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സിവിൽസ്റ്റേഷന് പിൻവശത്തുള്ള എസ്.ബി.ഐ റോഡിലേയ്ക്ക് മലിനജലമൊഴുകുന്നത് പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലുള്ള പൈപ്പ് ലൈൻപൊട്ടിവരുന്ന വെള്ളം താഴെയുള്ള കാനയിലേയ്ക്ക് വീണ് മലിനജലവുമായി ചേർന്നാണ് പുറത്തേയ്ക്ക് ഒഴുകിവരുന്നത്. സിവിൽ സ്റ്റേഷനിലെ കാനയിലൂടെ ഒഴുകിയാണ് ദുർഗന്ധമുള്ള മാലിന്യം ഒഴുകിവരുന്നത്. ഇതു സംബന്ധിച്ച് നഗരസഭ റവന്യു അധികാരികൾക്ക് അടിയന്തര നോട്ടീസ് നൽകിയിട്ടുണ്ട്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടതായി കെ.ആർ. ജൈത്രൻ പറഞ്ഞു.