കൊടുങ്ങല്ലൂർ: ന്യൂഡെൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. എറിയാട് ഹൈസ്കൂൾ പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ടി.കെ. സഞ്ജയൻ, സംസ്‌ഥാന കമ്മിറ്റി അംഗം സി.എ. അഷറഫ് , കെ.എസ്. വിജതൻ, എം ആർ ലാലു തുടങ്ങിയവർ സംസാരിച്ചു.