
വടക്കാഞ്ചേരി: ചരക്കുലോറിയുടെ കാബിനിൽനിന്ന് തെറിച്ചുവീണ് ഡ്രൈവർ മരിച്ചു. പൈങ്കുളം പുത്തൻപുരയ്ക്കൽ രാമകൃഷ്ണനാണ് (55) മരിച്ചത്.ഇന്നലെ രാവിലെ പാർളിക്കാട് വെച്ചായിരുന്നു അപകടം. ലോറിയുടെ കാബിൻലോക്ക് ചെയ്യാതെ സ്റ്റാർട്ടാക്കിയപ്പോൾ കാബിനിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.