പെരിങ്ങോട്ടുകര: ചാഴൂർ പഞ്ചായത്തിൽ സി.പി.ഐയിലെ കെ.വി ഇന്ദുലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കെ.വി ഇന്ദു ലാലിന് 15 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ പി.കെ ഇബ്രാഹിം മൂന്ന് വോട്ടുകൾ നേടി. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന സമിതിയംഗവും സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റിയംഗവുമാണ് കെ.വി ഇന്ദുലാൽ. സി.പി.എമ്മിലെ പി.കെ ഓമനയാണ് വൈസ് പ്രസിഡന്റ്.
താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ രതി അനിൽകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിന് മത്സരിക്കാൻ അനുവാദമില്ലായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് അംഗങ്ങളും വിട്ടു നിന്നു. താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ കെ.ബി സദാശിവനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.