girija-ck
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കയ്പമംഗലം:മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.കെ.ഗിരിജയെ തിരഞ്ഞെടുത്തു. ശ്രീനാരായണപുരം ഡിവിഷനിൽ നിന്നാണ് ഗിരിജ മത്സരിച്ച് വിജയിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരി കൊടുങ്ങല്ലൂർ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ റിനോ എലിസബത്ത് ചാക്കോ സത്യവാചകം ചൊല്ലിക്കൊടുത്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിഎസ് സലീഷിനെ തിരഞ്ഞെടുത്തു. കയ്പമംഗലം ഡിവിഷനിൽ നിന്നാണ് സലീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് പ്രസിഡന്റ് സി.കെ.ഗിരിജ സത്യവാചകം ചൊല്ലിക്കൊടുത്തു.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഏഴാം വാർഡ് മെമ്പർ സീനത്ത് ബഷീറും, വൈസ് പ്രസിഡന്റായി വി.എസ്.രവീന്ദ്രനും തിരഞ്ഞെടുക്കപെട്ടു.

പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാർഡ് മെമ്പർ വിനീത മോഹൻദാസിനെയും,വൈസ് പ്രസിഡന്റായി രണ്ടാം വാർഡ് മെമ്പർ സായിദ മുത്തുക്കോയ തങ്ങളെയും തെരഞ്ഞെടുത്തു.

കയ്പമംഗലം പഞ്ചായത്തിൽ പതിനാറാം വാർഡ് മെമ്പർ ശോഭന രവിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പന്ത്രണ്ടാം വാർഡ് മെമ്പർ ബീന സുരേന്ദ്രനെ തെരഞ്ഞെടുത്തു.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പന്ത്രണ്ടാം വാർഡ് മെമ്പർ ടി.കെ.ചന്ദ്രബാബുവിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി രണ്ടാം വാർഡ് മെമ്പർ ദിൽഷ സുധീറിനെയും തെരഞ്ഞെടുത്തു.