തൃശൂർ: എസ്.എൻ.ഡി.പി ഇളംകുന്ന് കാലാശേരി ശാഖയുടെ വാർഷിക പൊതുയോഗം ജയരാമൻ പാലക്കടയുടെ അദ്ധ്യക്ഷതയിൽ നടന്നു. ജയരാമൻ പാലക്കട (പ്രസിഡന്റ്), രമേശൻ കല്ലട (വൈസ് പ്രസിഡന്റ്), വേലപ്പൻ മാലിപ്പറമ്പിൽ (സെക്രട്ടറി), സുരേഷ് ചക്കാലപ്പറമ്പിൽ (യൂണിയൻ കമ്മിറ്റി അംഗം),ഗിരീശൻ കുറ്റിക്കാട്ടിൽ, വിജയൻ മാലിപ്പറമ്പിൽ, മനോജ് തൊട്ടിപ്പാൾ, സുധാകരൻ തെങ്ങുംപുള്ളി, ദിവാകരൻ കണ്ണംകുളങ്ങര, മോഹൻദാസ് കരോട്ട് , തിലകൻ മാലിപ്പറമ്പിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗം ഡയറക്ടർ സുനിൽ കൊച്ചത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു.