ചേർപ്പ്: ജൂബിലി മണലിപ്പാട് പടവിന്റെ എൻജിൻതറയ്ക്ക് സമീപത്തുനിന്ന് 18 കുപ്പി വിദേശമദ്യവും പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. ചേർപ്പ് കനാൽ മലയാറ്റിൽ വീട്ടിൽ സുധീറിനെ (47) ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബു അറസ്റ്റുചെയ്തു. പോണ്ടിച്ചേരിയിൽ മാത്രം വില്പനയ്ക്ക് അനുമതിയുള്ള മദ്യവും പുകയില ഉത്പ്പന്നങ്ങളുമാണ് പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.എ. ഹരിദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.വി. കൃഷ്ണകുമാർ, എ. മണികണ്ഠൻ, കെ.എസ്. സമീഷ്, വി.എൽ. സിനീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എസ്. ശ്യാമലത, എം.ആർ. ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.