തൃശൂർ: എസ്.എൻ.ഡി.പി യോഗം ചേറ്റുപുഴ ശാഖയുടെ വിശേഷാൽ പൊതുയോഗം തൃശൂർ യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കാഞ്ചന ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം വാർഷിക പ്രതിനിധി രഘു ഏരണേഴത്ത്, യൂണിയൻ വാർഷിക പ്രതിനിധി ചന്ദ്രൻ കാഞ്ഞിരതിങ്കൽ എന്നിവരെ തിരഞ്ഞെടുത്തു. അംബുജാക്ഷൻ മാമ്പുള്ളി, മനോജ് പൊറ്റേക്കാട്ട്, രാജേഷ് ബാബു പഴയൂർ, ഇന്ദു പൂമുറ്റത്ത്, ഷീജ സുരേഷ് വല്ലത്ത്, ഷീജ അജിതൻ പേരാമ്രത്ത്, കേരളകൗമുദി തൃശൂർ ഡെസ്‌ക് ചീഫ് സി.ജി. സുനിൽകുമാർ, ശാഖാ സെക്രട്ടറി ഷാജി കൈതവളപ്പിൽ എന്നിവർ സംസാരിച്ചു.