ചാലക്കുടി:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എ വി ലെ വേണു കണ്ടരുമഠത്തിൽ തിരഞ്ഞെടുത്തു. വേണുവിന് എട്ടും എതിർസ്ഥാനാർത്ഥി ഇന്ദിര പ്രകാശന് 5 ഉം വീതം വോട്ടുകൾ ലഭിച്ചു.വേണുവിന്റെ പേര് പി.കെ.ജേക്കബ്ബ് നിർദ്ദേശിക്കുകയും ലീനാ ഡേവിസ് പിന്താങ്ങുകയും ചെയ്തു.ഇന്ദിര പ്രകാശന്റെ പേര് എം.ഡി.ബാഹുലേയനാണ് നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് ലീനാ ഡേവിസാണ്. ജില്ലാ സപ്ലൈ ഓഫീസർ ടി.അയ്യപ്പദാസ് പിന്നീട് വേണു കണ്ടരുമഠത്തിലിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.