കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം കൊണ്ടാടി. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാന്റെ തിടമ്പേറ്റി. ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. മേത്തല സേവാകേന്ദ്രം മാതൃസദനത്തിൽ തിരുവാതിര ആഘോഷിച്ചു. അഴീക്കോട് ശ്രീകൃഷ്ണ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിരയും മാതൃസമിതി അംഗങ്ങളും സദനത്തിലെ അമ്മമാരും പങ്കെടുത്ത കലാപരിപാടികളും ഉണ്ടായിരുന്നു. സുമതി അച്യുതൻ പ്രഭാഷണം നടത്തി. സരസ്വതി ഗോപിനാഥൻ തിരുവാതിര സന്ദേശം നൽകി. മാതൃസമിതി പ്രസിഡന്റും കൗൺസിലറുമായ ജ്യോതിലക്ഷ്മി രവി അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി രക്ഷാധികാരി പി.എൻ. രാജൻ, സേവാകേന്ദ്രം സെക്രട്ടറി ഒ.പി. സുരേഷ്, പ്രസിഡന്റ് സന്തോഷ് ശാന്തി, കൗൺസിലർമാരായ സ്മിത ആനന്ദൻ, എം.കെ. രമാദേവി, ടി.എസ്. സജീവൻ, മാതൃസമിതി സെക്രട്ടറി രാധിക അജിത്കുമാർ, ജോയിന്റ് സെക്രട്ടറി ഷൈനി പ്രദീപ് എന്നിവർ സംസാരിച്ചു.