തൃപ്രയാർ: ടി.എസ്.ജി.എ സ്റ്റേഡിയത്തിനരികെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്റ്റോക്കുപുര പറമ്പിലെ പുല്ലിന് തീ പടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കിഴക്കേ ടിപ്പുസുൽത്താൻ റോഡരികിലെ പറമ്പിന് കിഴക്ക് രണ്ടിടങ്ങളിലായി തീ പടർന്നു. തൊട്ടടുത്ത കെട്ടിടത്തിലേക്കും വീടുകളിലേക്കും തീ പടരുമെന്നായതോടെ ഫയർഫോഴ്സെത്തി തീ കെടുത്തി. പലതവണ ഇവിടെ പുല്ലിന് തീപിടിച്ചിട്ടുണ്ട്.