 
തൃശൂർ: വയലാർ രാമവർമ്മ മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും വിവിധ അവാർഡ് ദാനവും തൃശൂരിൽ സംഘടിപ്പിച്ചു. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഉണ്ണി വിയ്യൂർ അദ്ധ്യക്ഷനായി. ചടങ്ങിൽ കർമശ്രേഷ്ഠ അവാർഡ് ജാസ്‌ലിൻ ജയിംസിനും വയലാർ മാദ്ധ്യമ പുരസ്‌കാരം ടി.സി.വി റിപ്പോർട്ടർ ശ്രീകേഷ് വെള്ളാനിക്കരയ്ക്കും ബിസിനസ് എക്‌സലൻസി അവാർഡ് ബാബു ആരുമതയ്ക്കും സമ്മാനിച്ചു. ചലച്ചിത്ര താരം നന്ദകിഷോർ, പൊലീസ് അക്കാഡമി എസ്.ഐ: പി.എസ്. വിനയ, ബാബു സിംഗർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മധുരിക്കും ഓർമ്മകൾ എന്ന പേരിൽ വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്ന് അരങ്ങേറി.