newyear

തൃശൂർ : കൊവിഡിന്റെ ദുരിതത്തിൽപെട്ട് ട്വന്റി-ട്വന്റി പിന്നിട്ട് പുതുവർഷത്തിലേക്ക് കടക്കുമ്പോഴും ആശങ്കയുടെ നിഴലേറെ. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയെന്ന പേര് കഴിഞ്ഞവർഷമാണ് തൃശൂരിന് ലഭിച്ചത്. വർഷം അവസാനിക്കുമ്പോൾ കൊവിഡ് വാക്സിനെന്ന ഒറ്റമൂലിയിൽ പ്രതീക്ഷയർപ്പിച്ചാണ് ജനം അതിജീവനത്തിന് തയ്യാറെടുക്കുന്നത്.

ചൈനയിലെ വുഹാനിൽ നിന്ന് വന്ന തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്ക് ജില്ലയിൽ വച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരി മുപ്പതിനായിരുന്നു അത്. തുടർന്ന് ജില്ല പൂർണ്ണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്.

ലോക്ഡൗണുകളും കൊവിഡ് നിയന്ത്രണങ്ങളും കടന്ന് കൊവിഡ് സ്ഥിരീകരിച്ച് 11 മാസം പിന്നിടുമ്പോൾ മുക്കാൽ ലക്ഷത്തോളം പേരെ രോഗം ബാധിച്ചു കഴിഞ്ഞു. ഓരോ ദിവസം ചെല്ലുന്തോറും രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടുകയാണ്. കഴിഞ്ഞ മാർച്ച് 20 ന് അടച്ച വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ഇനിയും തുറന്നിട്ടില്ല. ഒന്നാം ക്ലാസിൽ ചേർന്നവർക്ക് ഇതുവരെയും അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്ക്കാനായിട്ടില്ലായെന്നതും ചരിത്രത്തിന്റെ ഭാഗമായി. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, വീടുകളിലെ മറ്റു ചടങ്ങുകൾ എല്ലാം പ്രോട്ടോകോൾ പ്രകാരം നടത്തേണ്ട സ്ഥിതിയായി.

പൂരങ്ങളും പെരുന്നാളുകളും, വിഷുവും ഓണവും ഈസ്റ്ററുമെല്ലാം ചടങ്ങുകളാക്കി മാറ്റി. 2021 ലേക്ക് പ്രവേശിക്കുമ്പോഴും ആശങ്ക ഒഴിവാകാതെ മുന്നോട്ട് പോകേണ്ട സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. വൈറസിന്റെ ജനിതക മാറ്റം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഏറെ ശ്രദ്ധേയമായി.

2020 പ്രധാന സംഭവങ്ങൾ

കൊവിഡ്

അപകട മരണങ്ങൾ

മറഞ്ഞുപോയ പ്രമുഖർ

ഉപേക്ഷിച്ച ഉത്സവങ്ങൾ


തദ്ദേശ തിരഞ്ഞെടുപ്പ്


തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരഞ്ഞെടുപ്പുകളിൽ കോർപറേഷനും, ജില്ലാ പഞ്ചായത്ത് ഭരണവും 69 പഞ്ചായത്തുകൾ, 13 ബ്ലോക്ക് പഞ്ചായത്തുകൾ, അഞ്ച് നഗരസഭകൾ നേടി എൽ.ഡി.എഫ് നേട്ടം കൈവരിച്ചു. കോർപറേഷൻ മേയറായി എം.കെ വർഗീസിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.കെ ഡേവിസിനെയും തിരഞ്ഞെടുത്തു.