തൃശൂർ: ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നീ മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽപ്പെടുന്ന എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കും ഓരോ നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകുന്ന പദ്ധതി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീതയ്ക്ക് കൈമാറി രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. തൃശൂർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ബി. ജയശ്രീ അദ്ധ്യക്ഷയായി. രമ്യ ഹരിദാസ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 10,81,134 രൂപ ചെലവഴിച്ച് മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽപെടുന്ന 198 സ്‌കൂളുകൾക്കാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകിയത്.