vazapully-temple
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം ഗ്രാമപഞ്ചായത്തംഗം ഫാത്തിമ സലീം ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാതിര ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട് തിരുവാതിരക്കളി, ചുറ്റുവിളക്ക്, നിറമാല, ഉമാമഹേശ്വര പൂജ എന്നിവയുണ്ടായി. ഗ്രാമപഞ്ചായത്തംഗം ഫാത്തിമ സലീം ഉദ്ഘാടനം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് കാർമ്മികത്വം വഹിച്ചു. വി.ആർ. രാധാകൃഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേതൃത്വം നൽകി.