 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസീന താജുദ്ദീൻ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ആദ്യം തന്നെ നേരിട്ടത് പത്ത് വർഷത്തിലേറെയായി വീടുകൾ പൊളിച്ചിട്ട് പുനർനിർമ്മാണം നടത്താത്തതിൽ നായാടി കോളനി നിവാസികളുടെ പ്രതിഷേധം. കുന്നത്ത് സതീശൻ, കുന്നത്ത് സനീഷ്, പൊതു പ്രവർത്തകരായ അമ്പലപ്പറമ്പിൽ ദിലീപ്, ആച്ചി ദിനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ശേഷം പുതിയ ഭരണ സമിതി യോഗത്തിലേക്ക് നായാടിക്കോളനിയിലെ വീടുകൾ എത്രയും വേഗം പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യ നിവേദനവും നൽകി.