ചാലക്കുടി: ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ ട്രസ്റ്റ്, കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുമായി സഹകരിച്ച് കുടുംബാംഗങ്ങൾക്കായി ആയൂരാരോഗ്യ പദ്ധതി ഒരുക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മികച്ച പരിഗണന നൽകൽ, ചികിത്സാ ചെലവുകളിൽ ഇളവുകൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നഗരസഭാ അതിർത്തിയിലുള്ളവരും കോ- ഓർഡിനേഷൻ ട്രസ്റ്റിൽ അംഗമായവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

അർഹരായ കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. ട്രസ്റ്റ് ഭാരവാഹികളായ പോൾ പാറയിൽ, ഡോ. കെ. സോമൻ, പി.ഡി. ദിനേശ്, അപ്പോളോ അഡ്‌ലക്‌സ് സി.ഇ.ഒ: പി. നീലകണ്ഠൻ, ഡോ. രമേശ് രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.