കയ്പമംഗലം: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ വീണ്ടും പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നു. പെരിഞ്ഞനം ചക്കരപ്പാടം റോഡിലെ കോവിലകം സെന്ററിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഒന്നര വർഷം മുമ്പ് പുതുക്കി പണിത പെരിഞ്ഞനം കുറ്റിലക്കടവ് മതിലകം പള്ളി വളവ് റോഡിൽ പത്ത് മാസങ്ങൾക്ക് മുമ്പ് റോഡിന്റെ മദ്ധ്യത്തിലും വശങ്ങളിലുമായി പത്തോളം ഭാഗത്ത് പൈപ്പു പൊട്ടി കുടിവെള്ളം പാഴായിരുന്നു. താത്കാലികമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീടും പലയിടത്തും പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയായി. കോവിലകം സെന്ററിൽ കള്ള് ഷാപ്പിന് മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പൊതുപ്രവർത്തകനായ സി.പി. അജയൻ അധികൃതരോട് ആവശ്യപെട്ടു.